ഇന്റർനെറ്റ് യുഗത്തിലും പോസ്റ്റൽ കാർഡിനെ കൈവിടാതെ സ്കൂൾ വിദ്യാർത്ഥികൾ
| പോസ്റ്റൽ കാർഡിൽ പുതുവത്സര സന്ദേശവുമായി പാങ്ങ് കടന്നാമുട്ടി പി.എം.എസ്.എ.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ. |
പാങ്ങ്: ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയകളുടെയും വർദ്ധിച്ച സ്വാധീനം ചെലുത്തുന്ന കാലത്ത് പഴമയുടെ പ്രൗഡിയായിരുന്ന പോസ്റ്റൽ കാർഡിലൂടെ പുതുവത്സര സന്ദേശം കൈമാറി വ്യത്യസ്ഥരാവുകയാണ് പാങ്ങ് കടന്നാമുട്ടി പി.എം.എസ്.എ.എൽ.പി സ്കൂൾ വിദ്യാർത്ഥികൾ. സമീപ പ്രദേശങ്ങളിലെ സ്കൂളുകളിലെ പ്രധാനധ്യാപകർ,ക്ലബ് ഭാരവാഹികൾ,സന്നദ്ധ കൂട്ടായ്മ പ്രവർത്തകർ, സ്കൂൾ പി.ടി.എ ഭാരവാഹികൾ എന്നിവർക്ക് സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും പോസ്റ്റൽ കാർഡ് വഴി പുതുവത്സര സന്ദേശം അയച്ചു.ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയകളുടെയും വളർച്ചയിൽ സാധാരണക്കാർക്ക് പോലും ഓറ്മയായി മാറിയ പോസ്റ്റൽ കാർഡിലൂടെയുള്ള സന്ദേശ കൈമാറ്റം സ്കൂൾ വിദ്യാർത്ഥികൾക്ക് പോസ്റ്റൽ സമ്പ്രദായത്തെ കുറിച്ച് പഠിക്കാൻ അവസരമൊരുക്കി.
No comments:
Post a Comment